NEWS
സപ്ലൈകോയിൽ ഉത്രാടദിന വിലക്കുറവ്
03/09/2025 05:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

സപ്ലൈകോയിൽ സെപ്റ്റംബർ നാലിന് ഉത്രാടദിന വിലക്കുറവ്. തെരഞ്ഞെടുത്ത സബ്സിഡിയിതര സാധനങ്ങൾക്ക്, 10% വരെ വിലക്കുറവ് ഇന്ന് (സെപ്റ്റംബർ നാലിന്) ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയിൽ നിലവിൽ നൽകുന്ന ഓഫറിനും വിലക്കുറവിനും പുറമയാണിത്. അരി, എണ്ണ, സോപ്പ്, നെയ്യ്, ഡിറ്റർജെന്റുകൾ, ശബരി ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ലഭിക്കും. സപ്ലൈകോ ഓണച്ചന്തകൾക്ക് പുറമെ മാവേലി സ്റ്റോർ, മാവേലി സൂപ്പർ സ്റ്റോർ, സൂപ്പർ മാർക്കറ്റുകൾ എന്നിങ്ങനെയുള്ള എല്ലാ വില്പനശാലകളിലും ഉത്രാടദിന വിലക്കുറവ് ലഭിക്കും.
13ഇന സബ്സിഡി സാധനങ്ങളും പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും സപ്ലൈകോ ഔട്ട്ലെറ്റുകളിലും ഓണച്ചന്തകളിലും ലഭ്യമാണ്. തെരഞ്ഞെടുത്ത നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് 50% വരെ വിലക്കുറവ് സെപ്റ്റംബർ നാലു വരെ നൽകുന്നുണ്ട്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











